തിരൂരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


തിരൂർ: കോവിഡ് കാലത്ത് രക്തബാങ്കുകളിലെ രക്തക്ഷാമം പരിഹരിക്കുന്നതിനു വേണ്ടി ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രക്തദാന ക്യാമ്പയിന്റെ ഭാഗമായി ബിഡികെ തിരൂർ താലൂക്ക് കമ്മിറ്റി തിരൂർ ഗവ ബ്ലഡ് ബാങ്കിൽ എമർജൻസി ഇൻ ഹൗസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ 40 പേർ രെജിസ്റ്റർ ചെയ്യുകയും 38 പേർ രക്തദാനം നടത്തുകയും ചെയ്തു.ക്യാമ്പിൽ ബിഡികെ മലപ്പുറത്തിന്റെ ഫസ്റ്റ് ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായി എട്ട് പേർ രക്തദാനം നടത്തുകയും ചെയ്തു.ഫസ്റ്റ് ഡൊണേഷൻ ക്യാമ്പയിൻ 27 ദിനം പിന്നിടുമ്പോൾ 168പുതിയ രക്തദാതാക്കളാണ് ചലഞ്ച് ഏറ്റെടുത്തു രക്തദാനം നിർവ്വഹിച്ചത്.

ക്യാമ്പിന് ബിഡികെ തിരൂർ താലൂക്ക് ഭാരവാഹികൾ ജിതിൻ,ഷനീബ് , മറ്റു ബിഡികെ തിരൂർ താലൂക്ക് ഭാരവാഹികൾ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ രക്തദാനം ചെയ്തവർക്ക് ബിഡികെ മലപ്പുറം ജില്ല കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു